കഴിഞ്ഞ ചൊവ്വാഴ്ച ടോക്കിയോയിൽ ഉണ്ടായ ഒരു സംഭവത്തിൽ ആക്രമണകാരിയായ എക്കിരോ രണ്ടു പേരെ കുത്തിക്കൊല്ലുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ടോക്കിയോ: മറ്റുള്ളവരെ ഉപദ്രവിക്കുമെന്ന് ഭയന്ന് മകനെ കൊലപ്പെടുത്തിയ ജപ്പാനിലെ മുൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അഗ്രികൾച്ചറൽ വൈസ് മിനിസ്റ്റർ ആയിരുന്ന ഹിദീകി കുമാസവ(76)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ എക്കിരോ(44) ആണ് കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ചൊവ്വാഴ്ച ടോക്കിയോയിൽ ഉണ്ടായ ഒരു സംഭവത്തിൽ ആക്രമണകാരിയായ എക്കിരോ രണ്ടു പേരെ കുത്തിക്കൊല്ലുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ ഇനിയും മറ്റുള്ളവരെ ആക്രമിക്കുമെന്ന് ഭയന്നാണ് മകനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് കുമാസവ അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകി.

ശനിയാഴ്ചയാണ് ടോക്കിയോ പൊലീസ് ഹിദീകി കുമാസവയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കുമസാവയെ പ്രോസിക്യൂട്ടറിന് കൈമാറി.