ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ‌ജോർജ്ജ് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. 

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി. മുൻ പൊലീസ് ഓഫീസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. “അതീവമായ ക്രൂരത” യാണ് ഷോവിൻ കാണിച്ചതെന്ന് ജഡ്ജി പറഞ്ഞു. 

നാല്‍പ്പത്തിയാറുകാരനായ ജോർജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ‌ജോർജ്ജ് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. എട്ട് മിനുട്ട് 46 സെക്കന്‍റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു.

2020 മെയ് 25 നാണ് സംഭവം നടന്നത്. കൈവിലങ്ങ് ഉപയോ​ഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോ​ഗസ്ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona