ഫ്ലോറിഡ:ഒരു വര്‍ഷത്തിലേറെയായി ഫ്ലോറിഡയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ ഭീമന്‍ ഉടുമ്പിനെ സാഹസികമായി കീഴ്‌പ്പെടുത്തി കൊന്നു. കീ ലാര്‍ഗോയിലാണ് പ്രദേശവാസികള്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയ ഉടുമ്പിനെ കൊലപ്പെടുത്തിയത്. തന്ത്രശാലിയായ ഉടുമ്പിനെ കീഴ്‌പ്പെടുത്തിയെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമുള്ള ഭീമാകാരനായ ഉടുമ്പാണിത്.

തെക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ഭീമന്‍ ഉടുമ്പ് ഫ്ലോറിഡയിലേക്ക് കുടിയേറി പാര്‍ത്തതാണ്. കൊമൊഡൊ ഡ്രാഗണ് ശേഷം ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്. നാട്ടുകാര്‍ക്ക് ഭീഷണിയായ ഉടുമ്പിനെ ഒരു വര്‍ഷത്തെ തെരച്ചിലിന് ഒടുവില്‍ സാഹസികമായ കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു. 

ഭീമന്‍ ഉരഗങ്ങളടക്കമുള്ള വിചിത്രജീവികളെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്യമൃഗങ്ങളെ ഉള്‍പ്പെടെ വളര്‍ത്തുന്നതില്‍ നിയന്ത്രണങ്ങളില്ലാത്ത പ്രദേശമാണ് ഫ്ലോറിഡ. ഫ്ലോറിഡ നഗരത്തിലെ വീട്ടില്‍ നിന്നും കാണാതായ മറ്റൊരു ഭീമന്‍ ഉടുമ്പിനെ പിന്നീട് അധികൃതര്‍ കണ്ടെത്തി വീട്ടുടമയ്ക്ക് തിരികെ നല്‍കിയിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.