ഹാഷ്ടാഗുകള്‍ വെട്ടിയ തീരുമാനം പരസ്യങ്ങൾക്ക് മാത്രമാണ് ബാധകമാവുക എന്നാണ് നിലവില്‍ കരുതുന്നത്. എക്സിലെ പരസ്യങ്ങളൊഴികെയുള്ള പോസ്റ്റുകളെ ഇത് ബാധിക്കില്ല.

ന്യൂയോർക്ക്: എക്സ് പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളിലുള്ള ഹാഷ്ടാഗുകൾ നിരോധിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക്. നാളെ മുതലായിരിക്കും ഹാഷ്ടാഗുകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നത്. മസ്കിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് ഈ നയമാറ്റത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്. എക്സിലെ പോസ്റ്റില്‍ കൂടെ തന്നെയാണ് മസ്ക് പുതിയ തീരുമാനം അറിയിച്ചത്.

'നാളെ മുതല്‍ എക്സിലെ പരസ്യങ്ങളില്‍ നിന്ന് ഹാഷ്ടാഗുകൾ എന്ന മനോഹര പേടിസ്വപ്നം നിരോധിക്കുന്നു' എന്നായിരുന്നു ഇലോണ്‍ മസ്കിന്‍റെ പോസ്റ്റ്. ഹാഷ്ടാഗുകള്‍ വെട്ടിയ തീരുമാനം പരസ്യങ്ങൾക്ക് മാത്രമാണ് ബാധകമാവുക എന്നാണ് നിലവില്‍ കരുതുന്നത്. എക്സിലെ പരസ്യങ്ങളൊഴികെയുള്ള പോസ്റ്റുകളെ ഇത് ബാധിക്കില്ല.

ഒരു പ്രത്യേക വിഷയത്തിലെ ഉള്ളടക്കത്തെ തരംതിരിക്കാന്‍ ഉപയോഗിക്കുന്ന "#" ചിഹ്നത്തിന് മുമ്പുള്ള ഒരു വാക്കോ വാക്യമോ ആണ് ഹാഷ്‌ടാഗ്, ഇത് ഉപയോക്താക്കൾക്ക് ആ വിഷയവുമായി ബന്ധപ്പെട്ട സംഭവങ്ങളും പോസ്റ്റുകളും കണ്ടെത്തുന്നതും പിന്തുടരുന്നതും എളുപ്പമാക്കുന്നു. ഉപയോക്താവ് അവരുടെ പോസ്റ്റിലോ കമന്‍റിലോ ഹാഷ്‌ടാഗ് ഉൾപ്പെടുത്തുമ്പോൾ, അത് ക്ലിക്കുചെയ്യാവുന്ന ഒരു ലിങ്കായി മാറുന്നു. അത് ഉപയോക്താക്കളെ അതേ ഹാഷ്‌ടാഗ് ഉൾപ്പെടുന്ന മറ്റ് പോസ്റ്റുകളുടെ ഒരു ഫീഡിലേക്ക് കൊണ്ടുപോകുന്നു.

Scroll to load tweet…

YouTube video player