ഒളിമ്പിക്സിൽ ഹോങ്കോങ് ചൈനയെ പ്രതിനിധീകരിക്കാതെ പ്രത്യേകമായാണ് മത്സരിക്കുന്നത്. ഹോങ്കോങ് അത്‌ലറ്റിന് ഒളിമ്പിക്‌സ് മെഡൽ ദാന ചടങ്ങിൽ ചൈനീസ് ഗാനം ആലപിക്കുന്നത് ഇതാദ്യമാണ്.
ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് ഹോങ്കോങ്ങിൽ യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ഹോങ്കോങ് താരം ഒളിമ്പിക്‌സ് സ്വർണം നേടിയ സമയം ചൈനീസ് ദേശീയഗാനം ആലപിച്ചപ്പോൾ കൊളോണിയൽ കാലത്തെ ഹോങ്കോങ് പതാക വീശിയതിനാണ് 42-കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിനെ മൂന്ന് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. തനിക്ക് ഓട്ടിസവും പഠന പ്രശ്‌നങ്ങളുമുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ല്യൂങ് പറഞ്ഞു. ഹോങ്കോങ് ഫെൻസർ താരം എഡ്ഗർ ചിയുങ്ങിന്റെ മെഡൽദാന ചടങ്ങ് ഷോപ്പിങ് മാളിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുമ്പോൾ ലിയൂങ് പഴയ കൊളോണിയൽ കാലത്തെ പതാക വീശുകയായിരുന്നു.
ഒളിമ്പിക്സിൽ ഹോങ്കോങ് ചൈനയെ പ്രതിനിധീകരിക്കാതെ പ്രത്യേകമായാണ് മത്സരിക്കുന്നത്. ഹോങ്കോങ് അത്‌ലറ്റിന് ഒളിമ്പിക്‌സ് മെഡൽ ദാന ചടങ്ങിൽ ചൈനീസ് ഗാനം ആലപിക്കുന്നത് ഇതാദ്യമാണ്. 1996-ൽ യുഎസിൽ നടന്ന അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ലീ ലൈ-ഷാൻ സ്വർണം നേടിയപ്പോൾ ഹോങ്കോങ്ങിന്റെ കൊളോണിയൽ കാലഘട്ടത്തിലെ പതാക ഉയർത്തിയിരുന്നു. 2019 ൽ, ഹോങ്കോങ്ങിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ നടന്നപ്പോൾ, പ്രതിഷേധക്കാർ കൊളോണിയൽ കാലഘട്ടത്തിലെ പതാക വീശിയിരുന്നു. 2021 ജൂലൈയിൽ ചൈനീസ് ദേശീയഗാനത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റി.
വിഷവാതകം ഉണ്ടാക്കുന്നത് എങ്ങനെ, ഓണ്‍ലൈന്‍ ക്ലാസ് എടുത്ത കെമിസ്ട്രി അധ്യാപകന്‍ കുടുങ്ങി!
ഹോങ്കോംഗില്‍ കഴിഞ്ഞ ദിവസം ഒരു കെമിസ്ട്രി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ 30-കാരെനയാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ പിടികൂടിയത്. ഓണ്‍ലൈന്‍ ചര്‍ച്ചാ വേദിയില്‍ എങ്ങനെ മാരകമായ ഒരു വിഷവാതകം ഉണ്ടാക്കാം എന്ന വിഷയത്തിൽ ക്ലാസെടുത്തതിനായിരുന്നു അറസ്റ്റ്. വെറുതെ ക്ലാസ് എടുക്കുകയായിരുന്നില്ല. അതിന്റെയെല്ലാം ചിത്രങ്ങള്‍ സഹിതം ആരെയും വിഷവാതകം ഉണ്ടാക്കാന്‍ സഹായിക്കുകയായിരുന്നു ഈ അധ്യാപകനെന്ന് പൊലീസ് പറയുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ് എങ്ങനെ ഉണ്ടാകകാം, അതിന് എന്തൊക്കെ രാസവസ്തുക്കളാണ് വേണ്ടത്, അവ എത്ര അളവില്‍ ഉപയോഗിക്കണം, അവ എങ്ങനെ ഏതളവില്‍, ഏതു ക്രമത്തില്‍ കൂട്ടിച്ചേര്‍ക്കണം, വിഷവാതകം എങ്ങനെ ഉപയോഗിക്കണം, എങ്ങന അതുപയോഗിച്ച് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാം, ബോംബ് നിര്‍മാണത്തിന് സമാനമായ രാസവസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധ്യാപകന്‍ പഠിപ്പിച്ചത്. അപ്പോള്‍ തന്നെ അതുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ് എന്നാണ് ഹോങ്കോംഗ് പൊലീസ് പറയുന്നത്.
