ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് പോലുള്ള വേദികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനുചിതവും, പക്ഷപാതപരവുമാണെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചു. 

ലണ്ടന്‍: ഇന്ത്യയില്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ അടക്കം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കുന്നതിനെതിരെ ബ്രിട്ടനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ദില്ലിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷ്ണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണര്‍ അലക്സാണ്ടര്‍ ഏലീസിനെ വിളിച്ചുവരുത്തിയത്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് പോലുള്ള വേദികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനുചിതവും, പക്ഷപാതപരവുമാണെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചു. മറ്റൊരു രാജ്യത്തിന്‍റെ അഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തുല്യമാണ് ബ്രിട്ടന്‍ നടത്തുന്ന നീക്കങ്ങള്‍ എന്നാണ് വിദേശകാര്യ സെക്രട്ടറി ബ്രിട്ടന്‍ പ്രതിനിധിയെ അറിയിച്ചത്. ഒപ്പം ചില ബ്രിട്ടീഷ് ജനപ്രതിനിധികള്‍ ഇന്ത്യയിലെ സംഭവങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടതായി ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ജനധിപത്യ രാജ്യത്തോട് പാലിക്കേണ്ട മിനിമം മര്യാദകളാണ് ഇതെന്നും ഇന്ത്യ ബ്രിട്ടീഷ് പ്രതിനിധിയെ ഓര്‍മ്മിപ്പിച്ചു.

അടുത്തിടെ ചില ബ്രിട്ടീഷ് എംപിമാര്‍ ഇന്ത്യയില്‍ സമാധാനപരമായ സമരങ്ങളും, മാധ്യമ സ്വതന്ത്ര്യവും ഹനിക്കുന്നു എന്ന് ആരോപിച്ച് ഓണ്‍ലൈന്‍ ക്യംപെയിനുകളും മറ്റും തുടങ്ങിയിരുന്നു. നവംബര്‍ 28 മുതല്‍ ദില്ലി അതിര്‍ത്തിയില്‍ തുടങ്ങിയ കര്‍ഷക സമരത്തിന്റെ പാശ്ചത്തലത്തിലാണ് ചില ഇന്ത്യന്‍ വംശജരായ എംപിമാര്‍ അടക്കം ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തി രംഗത്ത് എത്തിയത്.

അതേ സമയം ഇന്ത്യയുടെ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ബ്രിട്ടീഷ് ഏഷ്യന്‍കാര്യ വിദേശ സഹമന്ത്രി നിജില്‍ ആഡംസ് പറയുന്ന