Asianet News MalayalamAsianet News Malayalam

ഇന്ത്യ യുഎസ് സഖ്യകക്ഷിയല്ല, വലിയ ലോക ശക്തി: മുതിര്‍ന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍

“കഴിഞ്ഞ 20 വർഷമായി അമേരിക്കയെയും ഇന്ത്യയെയും അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ആഴത്തിലുള്ളതും ശക്തവുമായ ഒരു ഉഭയകക്ഷി ബന്ധമാണ് ഉള്ളത്” അദ്ദേഹം വാഷിംഗ്ടണിലെ ആസ്‌പെൻ സെക്യൂരിറ്റി ഫോറം വേദിയില്‍ പറഞ്ഞു. 

India Wont Be US Ally Will Be Another Great Power White House Official
Author
First Published Dec 9, 2022, 6:02 PM IST

വാഷിംഗ്ടണ്‍: സവിശേഷമായ തന്ത്രപരമായ സ്വഭാവമുള്ള ഇന്ത്യ യുഎസ് സഖ്യകക്ഷിയാകില്ലെന്നും. മറിച്ച് മറ്റൊരു വലിയ ശക്തിയാണെന്നും വൈറ്റ് ഹൗസ് വക്താവ്. 

വ്യാഴാഴ്ച ആസ്‌പെൻ സെക്യൂരിറ്റി ഫോറം യോഗത്തിൽ പങ്കെടുത്തപ്പോൾ ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെലാണ് ഇത് പറഞ്ഞത്. തന്‍റെ  കാഴ്ചപ്പാടില്‍ 21-ാം നൂറ്റാണ്ടിലെ യുഎസിന് ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 20 വർഷമായി അമേരിക്കയെയും ഇന്ത്യയെയും അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ആഴത്തിലുള്ളതും ശക്തവുമായ ഒരു ഉഭയകക്ഷി ബന്ധമാണ് ഉള്ളത്” അദ്ദേഹം വാഷിംഗ്ടണിലെ ആസ്‌പെൻ സെക്യൂരിറ്റി ഫോറം വേദിയില്‍ പറഞ്ഞു. 

ഇന്ത്യയുടെയും യുഎസിന്‍റെയും ഭരണ സംവിധാനത്തില്‍ തടസ്സങ്ങളുണ്ട്, നിരവധി വെല്ലുവിളികളുണ്ട്, കുർട്ട് കാംബെല്‍ സമ്മതിച്ചു. "പക്ഷേ യുഎസും ഇന്ത്യയും ഒരുമിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നോക്കണം, അത് ബഹിരാകാശത്തിലാണോ, അത് വിദ്യാഭ്യാസമാണോ, അത് കാലാവസ്ഥയാണോ, സാങ്കേതികവിദ്യയിലാണോ, ശരിക്കും മുന്നോട്ട് പോകണം" അദ്ദേഹം പറഞ്ഞു.

“നിങ്ങൾ കഴിഞ്ഞ 20 വർഷമായി നിരീക്ഷിച്ചാല്‍ നമ്മുടെ ഇരുപക്ഷവും തമ്മിലുള്ള ഇടപഴകലിന്റെ ആഴവും, പരിഹരിച്ച പ്രതിസന്ധികളും നോക്കിയാല്‍ അത് ശ്രദ്ധേയമാണെന്ന് വ്യക്തമാണ്” അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധം, ചൈനയെ ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠയുടെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നമ്മുടെ സമൂഹങ്ങൾ തമ്മിലുള്ള സമന്വയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണ് ഇന്ത്യ യുഎസ് ബന്ധത്തിന്‍റെ അടിസ്ഥാനം” അദ്ദേഹം പറഞ്ഞു. യുഎസിലെ ഇന്ത്യൻ സമൂഹം ശക്തമായ ബന്ധത്തിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ശവശരീരത്തിനുള്ളിൽ ജീവനുള്ള പാമ്പ്! വിറച്ചുപോയ അനുഭവം പങ്കുവച്ച് ഓട്ടോപ്‍സി ടെക്നീഷ്യൻ

അമേരിക്കയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി
 

Follow Us:
Download App:
  • android
  • ios