ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്‍റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നതായും അറിയിച്ചു.

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ വൻ സ്ഫോടനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചിലരെ കാണാതാവുകയും ചെയ്ത വാർത്ത ദൗർഭാഗ്യകരമാണെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്‍റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി വ്യക്തമാക്കി.

അടിയന്തര സഹായത്തിന് ഹെൽപ്പ്ലൈനുകൾ

അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മറ്റ് അടിയന്തര സഹായങ്ങൾക്കുമായി ഖത്തറിലെ പ്രവാസികൾക്ക് ഹെൽപ്പ് ലൈൻ നമ്പറുകളിലും ഇമെയിൽ വിലാസത്തിലും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

ഹെൽപ്പ് ലൈൻ നമ്പറുകൾ: +974 55647502, +974 55384683.

ഇമെയിൽ വിലാസം: cons.doha@mea.gov.in

ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ 54 പേർക്കാണ് പരിക്കേറ്റത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. അപകടത്തിൽ 18 ജീവനക്കാരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.

Scroll to load tweet…