ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം

ദില്ലി : ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെൽ അവീവിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ആക്രമണമുണ്ടാകുമെന്നും ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലെ ചാനൽ എൻ 12 (ഇസ്രായേലി ചാനൽ 12), നൌ 14 (ഇസ്രായേലി ചാനൽ 14) എന്നിവയുടെ ആസ്ഥാനം ഉടൻ ഒഴിപ്പിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം

ഇറാൻ ഇസ്രയേൽ സംഘർഷം അതിരൂക്ഷം. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക മിസൈൽ പതിച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്ന് ഐആർഐബി ചാനൽ വ്യക്തമാക്കി.

YouTube video player