ഇരട്ട എഞ്ചിൻ വിമാനം വടക്കൻ ക്വീൻസ്ലാൻഡ് തീരത്തെ വിമാന പാതകളില്‍ നിന്ന് മാറി പടിഞ്ഞാറായാണ് കിടക്കുന്നത്. 

സ്ട്രേലിയന്‍ മഴക്കാടുകളില്‍ ഗൂഗിള്‍ മാപ്പിന്‍റെ കണ്ണുകള്‍ കണ്ടെത്തിയ വിമാനത്തെ കുറിച്ച് ദുരൂഹത. വടക്കന്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍റിലെ മഴക്കാടുകള്‍ക്കുള്ളിലാണ് വിമാനത്തെ കണ്ടെത്തിയത്. എന്നാല്‍ ഇത് ഒരു സാധാരണ വിമാന പാതയല്ല. വിമാനങ്ങളൊന്നും കാണാതായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ പല കഥകളാണ് വിമാനത്തെ കുറിച്ച് വരുന്നത്. 

ടൗൺസ്‌വില്ലിനും കെയ്‌ൺസിനും ഇടയിലുള്ള തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കാർഡ്‌വെൽ റേഞ്ചില്‍ മരം മുറി നടക്കുന്ന സ്ഥലത്താണ് കൂറ്റൻ ജെറ്റ് വിമാനം കിടക്കുന്നതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ ഇത് കാടിനു മുകളിലൂടെ വിമാനം പറക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. ലഭ്യമായ ചിത്രം വലുതാക്കുമ്പോള്‍ കേടുകൂടാതെ ഇടക്കുന്ന എയർബസ് എ 320 അല്ലെങ്കിൽ ബോയിംഗ് 737 വിമാനമാണ് കാട്ടിനുള്ളില്‍ പെട്ടെതെന്ന് വിശ്വാസിക്കുന്നു. ലോകത്ത് ഇന്ന് ഉപയോഗിക്കപ്പെടുന്നതില്‍ ഏറ്റവും ജനപ്രിയ എയര്‍ലൈനുകളാണ് ഇവ രണ്ടും. 

വിമാനത്തിന്‍റെ നിറം ചാരനിറമാണെന്ന് കരുതുന്നു. ടൗൺസ്‌വില്ലെയുടെ കിഴക്ക് ഭാഗത്തേക്ക് പോകുന്ന വഴി തെക്ക് അഭിമുഖമായാണ് വിമാനം കൊടും വനത്തിനുള്ളില്‍ കിടന്നിരുന്നത്. ഇരട്ട എഞ്ചിൻ വിമാനം വടക്കൻ ക്വീൻസ്ലാൻഡ് തീരത്തെ വിമാന പാതകളില്‍ നിന്ന് മാറി പടിഞ്ഞാറായാണ് കിടക്കുന്നത്. ഇതുവരെയായും ഒരു യാത്ര വിമാനങ്ങളും കാണാതായതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ അവകാശപ്പെട്ടു. 

'പ്രേത ചിത്രങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം ഉണ്ടെന്ന് തോന്നുന്നു, അതാവാം ഇത്,' സിഎസിഎ ഒരു പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ ഈ വിവരം സ്ഥിതീകരിക്കാന്‍ ഗൂഗിൾ ഇതുവരെ തയ്യാറായിട്ടില്ല. ഗൂഗിൾ മാപ്പിൽ കാലാകാലങ്ങളിൽ ഇതുപോലുള്ള 'ഗോസ്റ്റ്' ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 2016 ല്‍ ഇതുപോലൊരു സംഭവുമുണ്ടായിരുന്നു. അന്ന് യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ഹാരിയറ്റ് തടാകത്തിന്‍റെ അടിയില്‍ ഒരു വിമാനത്തെ കണ്ടെത്തിയെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. 

എന്നാല്‍, കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം ഇത് ഒരു 'പ്രേത' ചിത്രമാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്ന ഉപഗ്രഹ ചിത്രം നിരവധി ചിത്രങ്ങളുടെ ഒരു സംയോജനമാണ്. ഓസ്ട്രേലിയയുടെ തീരത്ത് ഇത് പോലെ ഒരു നിഗൂഢമായ ഫാന്‍റം ദ്വീപ് കാണാം. ഈ ദ്വീപിന് 24 കിലോമീറ്റർ നീളവും 5 കിലോമീറ്റർ വീതിയുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അത്തരമൊരു ദ്വീപ് ഭൂമിയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതായത് ഗൂഗിള്‍ മാപ്പില്‍ നമ്മള്‍ കാണുന്നത് നിരവധി കുത്തുകള്‍ ഇട്ട ഒരു രൂപരേഖയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇവ ചില രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കാര്യമെന്തായാലും ഗൂഗിളിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഓസ്ട്രേലിയന്‍ അന്വേഷണോദ്യോഗസ്ഥര്‍.