ഹമാസും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ ഖത്തറിന്റെ ശ്രമം. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിർത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

ടെൽ അവീവ്: ഗാസയിലെ അൽഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേൽ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വൻ ആയുധ ശേഖരവും, വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകൾ ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്. ഹമാസിന്റെ ഹൃദയമാണ് അൽ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേൽ ആരോപണം. ഇതിനിടെ ഹമാസും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ ഖത്തറിന്റെ ശ്രമം. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിർത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗം.അമേരിക്കയുമായുള്ള ചർച്ചക്കുശേഷമാണ് ഖത്തറിന്റെ നീക്കം.

YouTube video player