ലബനില്‍ നിന്ന് മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്നും അതില്‍ ഒന്ന് അതിര്‍ത്തിക്ക് തൊട്ടടുത്താണെന്നും ഇസ്രായേല്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് വയലില്‍ നിന്ന് പുക ഉയരുന്ന ചിത്രവും ഇസ്രായേല്‍ സൈന്യം ട്വീറ്റ് ചെയ്തു. 

ജറുസലേം: ലബന്‍ സൈന്യം ആക്രമിച്ചെന്ന് ഇസ്രായേല്‍. ലബനില്‍ നിന്ന് രണ്ട് റോക്കറ്റുകള്‍ രാജ്യത്ത് പതിച്ചെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തുടര്‍ന്ന് ലബന്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് വെടിയുതിര്‍ത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ഇരുഭാഗത്തും അപകടമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലബനില്‍ നിന്ന് മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്നും അതില്‍ ഒന്ന് അതിര്‍ത്തിക്ക് തൊട്ടടുത്താണെന്നും ഇസ്രായേല്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

ആക്രമണത്തെ തുടര്‍ന്ന് വയലില്‍ നിന്ന് പുക ഉയരുന്ന ചിത്രവും ഇസ്രായേല്‍ സൈന്യം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ 20നും ലബനില്‍ നിന്ന് ഇസ്രായേലിലേക്ക് രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. അന്നും പ്രത്യാക്രമണം നടത്തി. 2006ല്‍ ഹിസ്ബുല്ല ഗറില്ലകള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി അശാന്തമാകുന്നത് സമീപകാലത്താണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona