ജാമ്യ നിബന്ധനകൾ പാലിക്കാതെ 2012 ൽ ഇക്വഡോർ എംബസ്സിയിൽ അഭയം പ്രാപിച്ചത് കുറ്റകരമെന്ന് കോടതി

സൗത്ത്‌വാർക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെക്ക് സൗത്ത്‌വാർക്ക് ക്രൗൺ കോടതി 50 ആഴ്ച തടവുശിക്ഷ വിധിച്ചു. 2012 ൽ ജാമ്യ നിബന്ധന പാലിക്കാതെ ഇക്വഡോർ എംബസ്സിയിൽ അസാഞ്ചെ അഭയം തേടിയിരുന്നു. ഏഴ് വർഷമായി ഇവിടെ കഴിഞ്ഞിരുന്ന അസാഞ്ചെയ്ക്ക് നൽകിയിരുന്ന പിന്തുണ ഈയടുത്താണ് ഇക്വഡോർ പിൻവലിച്ചത്. 

കോടതി മുറിയിൽ നിന്നും ജയിലിലേക്ക് പുറപ്പെടുന്നതിന് മുൻപ് അസാൻജെ മുഷ്ടി ചുരുട്ടി കോടതി മുറിയിലെ ഗാലറിയിലിരുന്നവരെ അഭിവാദ്യം ചെയ്തു. ഇവർ തിരിച്ചും മുഷ്ടി ചുരുട്ടി മുകളിലേക്ക് വീശി അസാൻജെയെ അഭിവാദ്യം ചെയ്തു.

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.