നാളെ ഫിലഡൽഫിയയിൽ നടക്കാനിരിക്കുന്ന കമലയുടെ പ്രചാരണ റാലിക്ക് മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്
വാഷിംഗ്ടൺ: ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി കമല ഹാരിസ് എത്തിയിട്ട് ദിവസങ്ങളായിട്ടും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തിൽ ദിവസങ്ങളായി തുടരുന്ന ആകാംക്ഷയ്ക്ക് വൈകാതെ ഉത്തരമാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. നാളെ ഫിലഡൽഫിയയിൽ നടക്കാനിരിക്കുന്ന കമലയുടെ പ്രചാരണ റാലിക്ക് മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
ചുരുക്ക പട്ടികയിലുള്ള ആറ് ഡെമോക്രാറ്റ് നേതാക്കളുമായി കമല ഹാരിസ് കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു. ഇതിൽ ഒരാളാകും ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി. പെൻസിൽവേനിയ ഗവർണർ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും മുൻ നാസ ബഹിരാകാശ യാത്രികൻ മാർക്ക് കെല്ലി എന്നിവരിൽ ഒരാൾക്കാണ് ഏവരും സാധ്യത കൽപ്പിക്കുന്നത്.
