Asianet News MalayalamAsianet News Malayalam

ലുലു ഗ്രൂപ്പിന്റെ പുതിയ സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് എംഎ യൂസഫലി; 24 ഏക്കറിൽ 2 മാസത്തിനകം നിർമാണം പൂർത്തിയാവും

ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി കൈവരിക്കാൻ ഇതോടെ കഴിയുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ

MA Yusuffali announces new historic project of lulu group which will be completed in next two months afe
Author
First Published Feb 24, 2024, 3:54 AM IST

ദുബൈ: ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാനൊരുങ്ങി ലുലു ഗ്രൂപ്പ്. മെൽബണിൽ 24 ഏക്കർ സ്ഥലത്താണ് കേന്ദ്രം തുറക്കുക. ദുബൈൽ ഗൾഫുഡ് മേളയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ ട്രേഡ് കമ്മീഷണർ ടോഡ് മില്ലറുടെയും, മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ഭക്ഷ്യ സംസ്കരണ ശാലയുടെ പ്രവർത്തനം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്നും എം.എ യൂസഫലി പറഞ്ഞു. ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി കൈവരിക്കാൻ ഇതോടെ കഴിയുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ.

ഓസ്ട്രേലിയയിലെ മെൽബണിൽ വിക്ടോറിയ സ്റ്റേറ്റിൽ  ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാനുള്ള ധാരണാപത്രത്തിൽ ട്രേഡ് കമ്മീഷണറും ലുലു ഗ്രൂപ്പ് പ്രതിനിധികളും ഒപ്പുവെച്ചു. ഭക്ഷ്യസംസ്കരണത്തിന് പുറമെ ലോജിസ്റ്റിക്സ് സെന്റര്‍ കൂടിയായി ഇത് പ്രവര്‍ത്തിക്കും. 24 ഏക്കർ സ്ഥലം പദ്ധതിക്കായി അനുവദിക്കുകയും അവിടെ കെട്ടിട നിർമാണം പുരോഗമിക്കുകയുമാണ്. ഇത് രണ്ട് മാസത്തിനുള്ളിൽ പൂര്‍ത്തിയാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മേയിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios