Asianet News MalayalamAsianet News Malayalam

“ഈ നിയമം കാരണം ആളുകൾ മരിക്കുന്നു”; പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി

ഒരു പ്രശ്നവുമില്ലാതെ എഴുപത് വർഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോൾ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മഹാതിർ മുഹമ്മദ് ചോദിച്ചു.

mahathir mohamad criticized indian citizenship act
Author
Kuala Lumpur, First Published Dec 21, 2019, 9:33 AM IST

ക്വലാലംപുർ: ഇന്ത്യ പൗരത്വനിയമം ഭേദഗതി ചെയ്തതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ഈ നിയമം കാരണം ആളുകൾ മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്വലാലംപുർ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മഹാതിർ മുഹമ്മദ്. 

ഒരു പ്രശ്നവുമില്ലാതെ എഴുപത് വർഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോൾ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു. മതേതര രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇപ്പോൾ ചില മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്താൻ നടപടിയെടുക്കുന്നതിൽ താൻ ഖേദിക്കുന്നതായും മഹാതിർ മുഹമ്മദ് പറഞ്ഞു.

അതേസമയം,  മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കൃത്യമായ കാര്യങ്ങൾ അദ്ദേഹം മനസിലാക്കിയിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. പൗരത്വ ഭേദ​ഗതി നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios