കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മരിച്ച മാത്യു ജോസഫ്. 

പൊന്‍കുന്നം: അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും. കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു ജോസഫ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. 

അതേസമയം രാജ്യത്ത് കൊവിഡ് മരണം 169 കടന്നു. 24 മണിക്കൂറിനകം 20 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തത്.
കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 1956 ആയിരുന്നു കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഏഴ് ദിവസം കൊണ്ടാണ് അത് 6000 ത്തിലേക്ക് എത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.