ലയണൽ മെസ്സി, ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്റാൻ മംദാനി, ഷാറൂഖ് ഖാൻ, എ ആർ റഹ്മാൻ, ശ്രേയ ഘോഷാൽ എന്നിവരെ കൊണ്ടുവരാൻ പൊന്നാനിയിലേക്ക് ആലോചനയെന്ന് കെ പി നൗഷാദലി എംഎൽഎ. പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും വരുമെന്ന് എംഎൽഎ.
മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്റാൻ മംദാനിയേയും പൊന്നാനിയിലേക്ക് കൊണ്ട് വരാൻ ആലോചനയുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ് നൗഷാദലിയുടെ അവകാശ വാദം. മെസിയെയും മംദാനിയെയും കൂടാതെ ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകന് എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും വരുമെന്നാണ് എംഎല്‍എ അവകാശപ്പെടുന്നത്. പൊന്നാനിയിൽ വെച്ച് നടന്ന കുടുംബ സംഗമത്തിലാണ് കെ പി നൗഷാദലിയുടെ പ്രഖ്യാപനം.

