പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
റിയാദ്: തമിഴ്‌നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യൻ (58) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. റിയാദിൽ കാർഗോ ഓഫീസ് ജീവനക്കാരനായ ചെല്ല പാണ്ഡ്യൻ കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോയിരുന്നില്ല. സേതുപതി അറുമുഖം ആണ് പിതാവ്. മാതാവ്: രാസമണി, ഭാര്യ: സെൽവി, മകൾ: മഹാലക്ഷ്മി.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, ഷാജഹാൻ കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.


