Asianet News MalayalamAsianet News Malayalam

ആറു ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഇസ്രായേലിനെ സ്തംഭിപ്പിച്ച് പണിമുടക്ക്, നാണക്കേടെന്ന് നെതന്യാഹു

ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെടുത്തതിനെത്തുടർന്നാണ് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്

massive protest in Israel against netanyahu
Author
First Published Sep 3, 2024, 6:32 PM IST | Last Updated Sep 3, 2024, 6:34 PM IST

ജറൂസലേം: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ബന്ദ് സംഘടിപ്പിച്ചു. ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേലികളാണ് പ്രധാനമന്ത്രിക്കെതിരെയും സർക്കാറിനെതിരെയും ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിനെ തുടർന്ന്  ഇസ്രായേൽ നിശ്ചലമായി. പിന്നാലെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തി. സമരം, രാജ്യത്തിന് നാണക്കേടാണെന്നും ഹമാസ് നേതാവ് യഹിയ സിൻവാറിന് പിന്തുണ നൽകുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെടുത്തതിനെത്തുടർന്നാണ് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പൊ​തു​പ​ണി​മു​ട​ക്കി​ലും വ​ൻ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​മ​ട​ക്കം ഇ​സ്രാ​യേ​ൽ പൂർണമായും സ്തം​ഭി​ച്ചു.

Read More.... യൂസഫലി നൽകിയ വമ്പൻ സർപ്രൈസ്, ഞെട്ടി വ്ളോഗർ; ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനത്തിൻ്റെ പ്രത്യേകത ഇതാണ്...

വി​ദ്യാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വ ഭാ​ഗി​ക​മാ​യോ പൂ​​ർ​ണ​മാ​യോ പ​ണി​മു​ട​ക്കി​യ​പ്പോ​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ ബ​സ്, റെ​യി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. ലക്ഷങ്ങളാണ് പണിമുടക്കിൽ അണിനിരന്നത്. ശ​നി​യാ​ഴ്ച ഗ​സ്സ​യി​ൽ ആ​റു ബ​ന്ദി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios