ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു, 19 പേർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 277 പേരിൽ ആരും നദിയിൽ വീണിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനാ കപ്പൽ ഇടിച്ചുകയറി രണ്ട് മരണം. 19 പേർക്ക് പരിക്കേറ്റു. 277 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
"ഈ സമയത്ത് കപ്പലിലുണ്ടായിരുന്ന 277 പേരിൽ 19 പേർക്ക് പരിക്കേറ്റു, അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്"- ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ആരും നദിയിൽ വീണിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നു. കുവോട്ടെമോക്ക് എന്ന കപ്പലിന്‍റെ 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങൾ പാലത്തിൽ ഇടിച്ചു തകരുകയായിരുന്നു. പ്രാദേശിക സമയം രാത്രി 8:26 ഓടെയാണ് സംഭവം. നാവികർ കപ്പലിൽ നിന്ന് വീഴാൻ തുടങ്ങി. ചിലർ കൊടിമരത്തിൽ പിടിച്ച് വീഴാതെ നിന്നു.
കുവോട്ടെമോക് മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പലാണ്. 15 രാജ്യങ്ങളിലായി 22 തുറമുഖങ്ങൾ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു. ന്യൂയോർക്ക് ഹാർബറിൽ നിന്ന് പുറപ്പെടുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബ്രൂക്ലിൻ പാലത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. അതേസമയം കപ്പലിന് കേടുപാട് സംഭവിച്ചു.


