ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്‍റെ ലിങ്കാണ് മോദിയുടെ രണ്ടാമത്തെ പോസ്റ്റ്.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുത്ത് നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലിലെ മോദിയുടെ ആദ്യത്തെ പോസ്റ്റ് ട്രംപിന്‍റെ കൂടെയുള്ള ഒരു ഫോട്ടോയാണ്. 2019 ലെ ഹൗഡി മോദി പരുവാടിയില്‍ വെച്ച് ട്രംപിനൊപ്പം അദ്ദേഹത്തിന്‍റെ കൈ ഉയര്‍ത്തി പിടിച്ച് എടുത്ത ഫോട്ടോയാണ് ആദ്യ പോസ്റ്റ്.

' ട്രൂത്ത് സോഷ്യലില്‍ വന്നതില്‍ സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെ അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു' എന്ന് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ മോദി കുറിച്ചു. ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്‍റെ ലിങ്കാണ് മോദിയുടെ രണ്ടാമത്തെ പോസ്റ്റ്. മൂന്ന് മണിക്കൂറുള്ള ഈ പോഡ്കാസ്റ്റിന്‍റെ ലിങ്ക് ട്രംപും തന്‍റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു. 'എന്‍റെ സുഹൃത്ത് പ്രസിഡന്‍റ് ട്രംപിന് നന്ദി' എന്ന കുറിപ്പോടെയാണ് മോദി അതിനോട് പ്രതികരിച്ചത്.

Read More:43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; ലിസ്റ്റിൽ ഇന്ത്യയുണ്ടോ? വിശദ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം