കെന്‍റ്:  ഭര്‍ത്താവുമായി പിരിഞ്ഞതിന്‍റെ ദേഷ്യത്തില്‍ ഇരട്ടക്കുട്ടികളെ അമ്മ മുക്കിക്കൊന്നു. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് എന്ന സ്ത്രീയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയത്.

Samantha Ford, 38, killed their children last December before trying to take her own life, but was unsuccessful

ലണ്ടനിലെ കെന്‍റ് എന്ന സ്ഥലത്താണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും കുട്ടികള്‍ ഉണ്ടായത്. ഐവിഎഫ് വഴിയാണ് ജേക്കും , കോളും ദമ്പതികള്‍ക്കുണ്ടായത്. 

Doting father: Steven Ford (with little Jake and Chloe) said he 'lost the will to live' after his wife drowned their two-year-old twins

ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.  ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. 

Mr Ford - who had longed to be a parent - said he felt as though purpose in life was shattered when he learned his wife had murdered them

കോടതിയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സമാന്ത ഭര്‍ത്താവിനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിരുന്നതായി സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്റ്റീവനില്‍ നിന്നും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. സമാന്തയുടെ പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.