Asianet News MalayalamAsianet News Malayalam

മുസോളനിയുടെ കൊച്ചുമകള്‍ക്ക് ഇറ്റലിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം

തീവ്ര വലതുപക്ഷ കക്ഷിയായ ഫ്രണ്ട്സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റേച്ചല്‍ മുസോളനി നേടിയത് 8264 വോട്ടുകളാണ്. 

Mussolinis granddaughter tops polls in Rome council vote
Author
Rome, First Published Oct 8, 2021, 6:37 PM IST

റോം: ഇറ്റാലിയന്‍ ഫാസിസ്റ്റ് സേച്ഛാധിപതി ബെനറ്റോ മുസോളനിയുടെ കൊച്ചുമകള്‍ക്ക് റോം മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം. തീവ്ര വലതുപക്ഷ കക്ഷിയായ ഫ്രണ്ട്സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റേച്ചല്‍ മുസോളനി നേടിയത് 8264 വോട്ടുകളാണ്. ബെനറ്റോ മുസോളനിയുടെ നാലമത്തെ മകള്‍ റോമാനോ മുസോളനിയുടെ മകളാണ് റേച്ചല്‍.

തന്‍റെ രണ്ടാം പേര് നോക്കിയിട്ടല്ല, ആളുകള്‍ വോട്ട് ചെയ്തതെന്നും. തനിക്ക് റോം നഗരസഭ കൗണ്‍സിലില്‍ പലതും ചെയ്യാന്‍ സാധിക്കും എന്ന വിശ്വാസത്തിലാണ് വോട്ട് ലഭിച്ചത് എന്നുമാണ് റേച്ചല്‍ വിജയത്തിന് ശേഷം ലാ റിപ്പബ്ലിക്ക് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പഠിക്കുന്ന കാലത്തെ തന്‍റെ പേര് ലക്ഷ്യം വച്ച് കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ അത് മറികടന്ന് ഇപ്പോള്‍ കാണുന്ന വ്യക്തിയായി ഇവര്‍ വ്യക്തമാക്കുന്നു.

ഫാസിസത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് പുലരുവോളം സംസാരിച്ചാലും തീരാത്ത ഒരു വിഷയമാണ് അതെന്നാണ് റേച്ചല്‍ മറുപടി പറഞ്ഞത്. എന്നാല്‍ മുസോളനിയുടെ കുടുംബത്തില്‍ നിന്നും ഇത് ആദ്യമായല്ല ഒരു വ്യക്തി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. റേച്ചലിന്‍റെ സ്റ്റെപ് സിസ്റ്ററായ അലക്സാണ്ട്രാ മുസോളനി പീപ്പീള്‍‍ ഓഫ് ഫ്രീഡം മുന്നണിയുടെ ഭാഗമായി പാര്‍ലമെന്‍റ് അംഗവും, യൂറോപ്യന്‍ പാര്‍ലമെന്‍റ് മെമ്പറുമായിരുന്നു. 

Follow Us:
Download App:
  • android
  • ios