Asianet News MalayalamAsianet News Malayalam

2020ലെ സമാധാന നൊബേൽ ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക്

ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി വലിയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനായി പ്രവർത്തിക്കുന്ന ലോകത്തിലെ എറ്റവും വലിയ സംവിധാനമാണ്. 83 രാഷ്ട്രങ്ങളിൽ ഡബ്ല്യൂ എഫ് പി പ്രവർത്തിക്കുന്നുണ്ട്. 

Nobel Peace Prize 2020 awarded to World Food Programme WFP
Author
Sweden, First Published Oct 9, 2020, 2:45 PM IST

സ്വീഡൻ: 2020ലെ സമാധാന നൊബേൽ ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് [ World Food Programme (WFP) ]. പട്ടിണി നിർമ്മാജനം ചെയ്യാനായി നടത്തിയ ഇടപെടലുകൾക്കാണ് അംഗീകാരം. സംഘർഷ മേഖലകളിൽ സമാധാനമുറപ്പിക്കാനും, വിശപ്പ് യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നത് തടയാനും ഡബ്ല്യൂ എഫ് പി നടത്തിയ പരിശ്രമങ്ങളാണ് നൊബേൽ സമ്മാനാർഹമായിരിക്കുന്നത്. 

ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി വലിയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനായി പ്രവർത്തിക്കുന്ന ലോകത്തിലെ എറ്റവും വലിയ സംവിധാനമാണ്. 83 രാഷ്ട്രങ്ങളിൽ ഡബ്ല്യൂ എഫ് പി പ്രവർത്തിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios