തീപിടിച്ച കപ്പലിലുണ്ടായിരുന്നത് 220000 ബാരൽ വിമാന ഇന്ധനം, ക്യാപ്റ്റൻ അറസ്റ്റിൽ, അഗ്നിബാധ നിയന്ത്രണ വിധേയം

തിങ്കളാഴ്ചയാണ് അമേരിക്കൻ ഓയിൽ ടാങ്കർ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോർച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മിൽ കൂട്ടിയിടിച്ചത്. തീ നിയന്ത്രണ വിധേയമായെങ്കിലും സംഭവിച്ച നാശ നഷ്ടം എത്രയാണെന്ന് വിലയിരുത്താൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ

North Sea ship collision  fire on an oil tanker finally extinguished Solong captain arrested for negligence 13 March 2025

ബ്രിട്ടൻ: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്ത് വടക്കൻ കടലിൽ ഓയിൽ ടാങ്കറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കൻ ഓയിൽ ടാങ്കർ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോർച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മിൽ കൂട്ടിയിടിച്ചത്. തീ നിയന്ത്രണ വിധേയമായെങ്കിലും സംഭവിച്ച നാശ നഷ്ടം എത്രയാണെന്ന് വിലയിരുത്താൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് സോളോംഗിന്റെ ഉടമസ്ഥൻ അന്തർ ദേശീയ മാധ്യമങ്ങളോട് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 

220000 ബാരൽ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന തരം ബാരലുകളിലായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്. പുറത്ത് വന്ന ചിത്രങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടം കണക്കാക്കാൻ സാധിക്കില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. സ്റ്റെന ഇമ്മാക്കുലേറ്റിനെ തീരത്തേക്ക് എത്തിക്കുന്നതിൽ 24 മണിക്കൂറിൽ തീരുമാനം ആവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  കൂട്ടിയിടിക്ക് പിന്നാലെ സോളോംഗിന്റ ക്യാപ്റ്റനായ റഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമൂലമുള്ള ജീവഹാനിക്കാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

അയൽക്കാർക്കെതിരെ പരാതി നൽകാനെത്തിയ ഗർഭിണിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ

30 പേർ അപകടത്തിൽപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. കൂട്ടിയിടി നടന്ന പ്രദേശം തിരക്കേറിയ കപ്പൽ പാതയാണ്. ബ്രിട്ടന്റെ വടക്കുകിഴക്കൻ തീരത്തുള്ള തുറമുഖങ്ങളിൽ നിന്ന് നെതർലാൻഡ്‌സ്, ജർമ്മനി എന്നിവിടങ്ങളിലേക്ക് ഗതാഗതം നടക്കുന്ന പാതയിലാണ് അപകടമുണ്ടായത്. സ്കോട്ടിഷ് തുറമുഖമായ ഗ്രാഞ്ച്മൗത്തിൽ നിന്ന് പുറപ്പെട്ട് നെതർലാൻഡിലേക്ക് പോകുകയായിരുന്നു ചരക്കു കപ്പൽ. ഗ്രീസിൽ നിന്ന് പുറപ്പെട്ടതാണ് ഓയിൽ ടാങ്കർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios