Asianet News MalayalamAsianet News Malayalam

ചരിത്രസ്മാരകങ്ങൾക്കു മുന്നിൽനിന്ന് നഗ്നചിത്രങ്ങൾ എടുക്കുന്ന യുവതികൾ; റഷ്യയെ ഞെട്ടിച്ച് പുതിയ തരംഗം

രാജ്യത്തിന്റെ ഐതിഹാസികമായ ചരിത്രത്തോടുള്ള ഒരു തരത്തിലുള്ള ബഹുമാനക്കുറവും വെച്ചുപൊറുപ്പിക്കില്ല എന്നാണ് ഗവണ്മെന്റ് പറയുന്നത്.

nude selfies in front of historic monuments new trend in russia
Author
Russia, First Published Nov 9, 2021, 12:23 PM IST

മോസ്‌കോ :  റഷ്യ(Russia)യിൽ യുവാക്കളെ ലക്ഷ്യമിട്ട് ഒരു പ്രത്യേക പൊലീസ് അന്വേഷണം (investigation)ആരംഭിച്ചിരിക്കുന്നു. തുടർച്ചയായി ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു തരംഗം (wave) എന്ന പ്രതീതി പോലും ഉണ്ടാക്കുന്ന ഈ സംഭവ പരമ്പരകളിൽ പ്രതികളിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരികളായ യുവതികളാണ് എന്നതാണ് വിചിത്രമായ സംഗതി. ഇതിന് ഒരു അറുതിയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ; അശ്ലീലമായ രീതിയിൽ ഇങ്ങനെ ചിത്രങ്ങൾ എടുക്കുന്ന(flashing) പലരെയും വിചാരണയ്ക്ക് ശേഷം ജയിൽ വാസത്തിന് ശിക്ഷിക്കുക പോലും ചെയ്യുകയാണ് റഷ്യൻ നീതിന്യായവ്യവസ്ഥ ഇപ്പോൾ. രാജ്യത്തിന്റെ ഐതിഹാസികമായ ചരിത്രത്തോടുള്ള ഒരു തരത്തിലുള്ള ബഹുമാനക്കുറവും വെച്ചുപൊറുപ്പിക്കില്ല എന്നാണ് ഗവണ്മെന്റ് പറയുന്നത്.

റെഡ് സ്‌ക്വയറിലെ ഒരു കത്തീഡ്രലിന്റെ മുന്നിൽ വെച്ച് അശ്ലീലകരമായ ഫോട്ടോയ്ക്ക് പോസ് ചെയ്തു എന്ന പേരിൽ അനസ്തേഷ്യ ക്രിസ്റ്റോവ എന്ന മോഡലിനെതിരെയും നടപടികൾ ഉണ്ടായി എന്ന് റെൻ ടിവിയും റിപ്പോർട്ട് ചെയ്തു. ചിത്രത്തിൽ യുവതിയും ബോയ്‌ഫ്രണ്ടും ചേർന്ന് എടുത്ത ഒരു ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്ന പ്രതീതിയുണ്ടാക്കുന്ന ഒരു ചിത്രമാണ് പങ്കിട്ടത്. ചിത്രത്തിൽ യുവതി ധരിച്ചിരുന്നത് റഷ്യൻ പോലീസിന്റെ ഒരു കോട്ട് ആയിരുന്നു എന്നതും പ്രശ്നം വഷളാക്കി. 

അതുപോലെ,. ഒൺലി ഫാൻസിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയും അഡൽറ്റ് മോഡലും ആയ റീത്ത  ഫോക്സ് എന്ന യുവതിയും ഇതുപോലെ മോസ്കോയിലെ ഒരു ചരിത്രസ്മാരകത്തിനു മുന്നിൽ നിന്ന് അനാവൃതമായ പിൻഭാഗത്തിന്റെ  ചിത്രമെടുത്ത് പോസ്റ്റ് ചെയ്തതിന്റെ പേരിൽ പതിനാലു ദിവസത്തേക്ക്, 'പെറ്റി ഹൂളിഗനിസം' എന്ന വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കപ്പെടുകയുണ്ടായി. 

 

നവംബർ ഒന്നാം വാരത്തിൽ മാത്രം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാല് കേസുകളാണ് എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ക്രെംലിൻ മതിൽ, സെന്റ് ബേസിൽ കത്തീഡ്രൽ, സെന്റ് ഐസക്സ് കത്തീഡ്രൽ തുടങ്ങിയ സെന്റ് പീറ്റേഴ്‌സ് ബെർഗിലെ  ചരിത്ര പ്രധാനമായ പല സ്ഥലങ്ങളിലും ചെന്നുനിന്നാണ് യുവതികളുടെ ഈ അതിക്രമ സെൽഫികൾ എന്നും ഗാർഡിയൻ പറയുന്നു. ചരിത്ര സ്മാരകങ്ങളോടുള്ള നിന്ദ കഴിഞ്ഞ കുറച്ചു കാലമായി റഷ്യയിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഒന്നാം ലോക മഹായുദ്ധത്തിലെ റഷ്യൻ ഭടന്മാരുടെ ജീവൽത്യാഗത്തിന്റെ ബഹുമാന സൂചകമായി നിർമിച്ചിട്ടുള്ള കെടാവിളക്കിന്റെ ജ്വാലയിൽ ചിക്കൻ ബാർബിക്യൂ ചെയ്തു കഴിച്ചതിന് ഒരാൾ അറസ്റ്റിലായത്. ഇതേ വിളക്കിന്റെ മുന്നിൽ നിന്ന്, മൂന്നുവർഷം മുമ്പ് ഫ്രഞ്ച് കിസ് അടിച്ച ദമ്പതികളും, അടുത്തിടെ വൈറലായ അതിന്റെ വീഡിയോയുടെ പേരിൽ അടുത്തിടെ വിവാദത്തിൽ അകപ്പെടുകയുണ്ടായി.

പല യുവതികളും, കഴിഞ്ഞ ആഴ്ചകളിൽ ഇതുപോലെ ചരിത്ര സ്മാരകങ്ങൾക്ക് തങ്ങളുടെ മാറിടങ്ങളും പൃഷ്ഠങ്ങളും മറ്റും വെളിപ്പെടുത്തിയുള്ള സെൽഫികൾ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇതിന്റെ പേരിൽ അറസ്റ്റിലായ പലരും അവകാശപ്പെട്ടത്, ഫോട്ടോ എടുത്തത് തങ്ങൾ ആണ് എങ്കിലും, സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് തങ്ങൾ അല്ല എന്നാണ്. ആ വിശദീകരണം പക്ഷെ ജയിൽ വാസം ഒഴിവാക്കാൻ അവരെ സഹായിക്കുന്നില്ല എന്നുമാത്രം. 

2012 -ൽ ഇതുപോലെ മോസ്‌കോയിൽ, 'പുസ്സി റയട്ട്' എന്ന പേരിൽ ഒരു കത്തീഡ്രലിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവരും ജയിലിലേക്ക് പറഞ്ഞയക്കപ്പെടുകയുണ്ടായി.  

 

 

Follow Us:
Download App:
  • android
  • ios