Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ സ്കൂളില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

കൈത്തോക്ക് ഗിത്താര്‍ കെയ്സിന് ഉള്ളില്‍ നിന്നും പുറത്തെടുത്താണ് അക്രമികള്‍ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. 

one student killed and seven wounded in school shooting usa
Author
USA, First Published May 8, 2019, 9:19 AM IST

ലോസ് ഏഞ്ചിലസ്: യുഎസില്‍ സ്കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. കൊളറാഡോയിലെ സ്റ്റെം സ്കൂളിലാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് നിറയൊഴിച്ചത്. എന്നാല്‍ ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. കൈത്തോക്ക് ഗിത്താര്‍ കെയ്സിന് ഉള്ളില്‍ നിന്നും പുറത്തെടുത്താണ് അക്രമികള്‍ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

മരിച്ച പതിനെട്ടുകാരന്‍റെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. അധ്യാപകര്‍ക്കോ സ്കൂളിലെ മറ്റ് ജീവനക്കാര്‍ക്കോ വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ല. അക്രമി ആരെയാണ് ഉന്നം വെച്ചതെന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പിനെത്തുടര്‍ന്ന് സ്കൂള്‍ അടച്ചിട്ട‍തായും പ്രദേശത്ത് പൊലീസിനെ വിന്യസിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios