ദില്ലി: ദാവൂദ് ഇബ്രാഹിം അടക്കമുള്ളവര്‍ക്കെതിരെ പാക് സര്‍ക്കാരിന്‍റെ സാമ്പത്തിക ഉപരോധം. യുഎൻ ഭീകര പട്ടികയിലുള്ള വ്യക്തികള്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെയാണ് നടപടി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് ഒപ്പം സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും ആക്കിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 1993 ലെ മുംബൈ സ്ഫോടന പരമ്പരകളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുകയാണ്.

ജമാ അത്ത് ദുവാ തലവൻ ഫാഫിസ് സയീദിനും ജയ്ഷ മുഹമ്മദ് ഭീകരൻ മസൂദ് അസറിനും അടക്കമുള്ളവര്‍ക്കെതിരെയും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാന്‍റെ നടപടി.