ഇന്റര്‍നെറ്റ് വേഗത കുറഞ്ഞവരുടെ പട്ടികയില്‍ പാകിസ്ഥാന്‍ ; ഗവണ്‍മെന്റ് ഫയര്‍വാള്‍ കാരണമെന്ന് സേവനദാതാക്കള്‍
രാജ്യത്തിന്റെ സാധാരണ ഇന്റര്‍നെറ്റ് ഉപയോഗം മാത്രമല്ല, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള (VPN)ആക്സസും തടസപ്പെട്ടു.
ഇസ്‌ലാമാബാദ്: ആഗോളതലത്തില്‍ ഒക്ടോബര്‍ മാസത്തില്‍ മൊബൈൽ, ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് വേഗത ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് പാകിസ്ഥാൻ. ഓക്‌ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ജൂലൈ പകുതി മുതല്‍ പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഇടക്കിടെ സാങ്കേതിക പ്രശ്നങ്ങളും സ്ലോ ഡൗണുകളും കണ്ടുവന്നിരുന്നു. ഇത് ബ്രൗസിങ്ങിനെയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനെയും വരെ ബാധിിച്ചു.
ഇന്റര്‍നെറ്റ് വേഗത കുറവുള്ള തെരഞ്ഞെടുത്ത 111 രാജ്യങ്ങളില്‍ നൂറാം സ്ഥാനത്താണ് പാകിസ്ഥാന്‍. ബ്രോഡ്ബാന്‍ഡ് വേഗതയിലാകട്ടെ തെരഞ്ഞെടുത്ത 158-ൽ 141 -ാം സ്ഥാനത്താണ്. രാജ്യത്തിന്റെ സാധാരണ ഇന്റര്‍നെറ്റ് ഉപയോഗം മാത്രമല്ല, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള (VPN)ആക്സസും തടസപ്പെട്ടു. രാജ്യത്ത് X അടക്കമുള്ള നിയന്ത്രണമുള്ള വെബ്സൈറ്റുകള്‍ വിപിഎന്‍ ഉപയോഗിച്ചാണ് പാകിസ്ഥാനില്‍ ഉള്ളവര്‍ ഉപയോഗിച്ചിരുന്നത്.
ഓക്‌ലയുടെ സ്പീഡ്ടെസ്റ്റ് ഇന്‍ഡക്സ് ഡാറ്റ വിശകലനം ചെയ്ത വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പ്രകാരം പാക്കിസ്ഥാൻ്റെ ശരാശരി ഡൗൺലോഡ് വേഗത 7.85 എംബിപിഎസും, ഡൗൺലോഡ് വേഗത 19.59 എംബിപിഎസും ആണ്. മീഡിയൻ ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് വേഗത 15.52 എംബിപിഎസ് ആണെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇൻറർനെറ്റ് ട്രാഫിക് നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഗവണ്‍മെന്റ് സ്ഥാപിച്ച ചൈനീസ് നിർമ്മിത ഫയർവാൾ ആണ് ഇന്റര്‍നെറ്റ്- ബ്രോഡ്ബാന്റ് സേവനങ്ങളിലെ മാന്ദ്യത്തിന് കാരണമായതെന്ന് ഇൻ്റർനെറ്റ് സേവന ദാതാക്കള്‍ ആരോപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐക്യവും സഹവർത്തിത്വവും നിലനിർത്തണമെന്ന് സൗദി; സിറിയയിലെ സ്ഥിതി ഗൗരവത്തോടെ വീക്ഷിച്ച് അറബ് രാജ്യങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം