പാകിസ്ഥാനിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന വ്യാജ പ്രചാരണം വൈറലാകുന്നു. വ്യാജ രേഖകൾ പ്രചരിപ്പിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍റെ വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത്. എന്നാല്‍, എന്നാൽ ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് ഈ രേഖയിൽ പറയുന്നത്.
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാന്‍റെ കിരാന ഹിൽസിലെ ആണവ സംഭരണ കേന്ദ്രം ലക്ഷ്യമിട്ടിരുന്നോ എന്ന ചോദ്യത്തിന് എയർ മാർഷൽ എ കെ ഭാരതി മറുപടി നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ രേഖ പുറത്തുവന്നത്. കിരാന ഹിൽസിൽ ഒരു ആണവ കേന്ദ്രമുണ്ടെന്ന് അറിയില്ലായിരുന്നു. ഇന്ത്യ അവിടെ ആക്രമണം നടത്തിയിട്ടില്ലെന്ന് എ കെ ഭാരതി വ്യക്തമാക്കിയിരുന്നു.
വ്യാജരേഖയിലെ അവകാശവാദങ്ങൾ
2025 മെയ് 13 എന്ന തീയതിയുള്ള ഈ രേഖയിൽ, മെയ് 11 ന് '24:55 മണിക്ക്' ഒരു റേഡിയേഷൻ സംഭവമുണ്ടായെന്ന് പറയുന്നു. പക്ഷേ ഇത് ഒരു അസാധ്യമായ സമയമാണ്. 'റേഡിയോളജിക്കൽ സേഫ്റ്റി ബുള്ളറ്റിൻ' എന്ന് ലേബൽ ചെയ്തിരിക്കുന്ന ഈ രേഖ, നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) യുടേതാണെന്ന് അവകാശപ്പെടുന്നു. എന്നാൽ അത്തരമൊരു സ്ഥാപനം തന്നെ നിലവിലില്ല. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ ഇൻഡിയം-192 ചോർന്നതായി രേഖയിൽ പറയുന്നു. ഈ രേഖ ഒറ്റനോട്ടത്തിൽ ഔദ്യോഗികമായി തോന്നുമെങ്കിലും, സൂക്ഷ്മ പരിശോധനയിൽ നിരവധി പൊരുത്തക്കേടുകൾ കാണാം:
സമയ ഫോർമാറ്റ് പിശക്: '24:55 മണിക്കൂർ' എന്നത് ഒരു അസാധ്യമായ സമയമാണ്. 24-മണിക്കൂർ ക്ലോക്ക് 23:59 ന് അവസാനിക്കുന്നു.
ഭാഷാപിശകുകൾ: നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കാണാം.
സ്ഥാപനപരമായ പൊരുത്തക്കേട്: റേഡിയോളജിക്കൽ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (PNRA) അല്ലെങ്കിൽ പാകിസ്ഥാൻ ആറ്റോമിക് എനർജി കമ്മീഷൻ (PAEC) ആണ്. 'നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD)' എന്ന സ്ഥാപനം നിലവിലില്ല.
വർഗ്ഗീകരണത്തിലെ പൊരുത്തക്കേട്: രേഖ 'രഹസ്യം' എന്നും 'ഉടൻ പുറത്തിറക്കുക' എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്.
ഔദ്യോഗിക സ്ഥിരീകരണമില്ല: IAEA, PNRA, PAEC അല്ലെങ്കിൽ പാകിസ്ഥാൻ സർക്കാർ എന്നിവയിൽ നിന്ന് ഇതുവരെ പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.
ഗ്രോക് ഫാക്ട് ചെക്ക്: ഈ രേഖ വ്യാജമാണെന്ന് ഗ്രോക് ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു.
പാകിസ്ഥാനിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. ഈ വ്യാജ രേഖ ആശങ്കകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉണ്ടാകാൻ കാരണമായിട്ടുണ്ട്.