പ്രായമായവരെക്കാള്‍ പ്രതിരോധശക്തി കുറഞ്ഞവരാണ് കുട്ടികള്‍. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ അവരുട സുരക്ഷാരകാര്യങ്ങളിലുള്ള ശ്രദ്ധ അത്യാവശ്യമാണ്. കുട്ടികള്‍ക്ക് എങ്ങനെ ഹാനിയുണ്ടാകുന്നുവെന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിമാനയാത്രക്കിടെ യാത്രക്കാരിലൊരാള്‍ തന്‍റെ കാല്‍പ്പാദം ഒരു കുഞ്ഞിന്‍റെ മുഖത്തോട് ചേര്‍ത്തുവച്ചിരിക്കുന്നതാണ് ചിത്രം. ബുധനാഴ്ചയാണ് പാസഞ്ചര്‍ ഷെയ്മിംഗ് എന്ന പേരിലുള്ള പേജ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. രണ്ട് സീറ്റിനുമിടയിലൂടെയാണ് ഇയാള്‍ കാല് നീട്ടിവച്ചിരിക്കുന്നത്.

കുട്ടിയുടെ മുഖത്തോട് ചേര്‍ത്ത് അപകടകരമാം വിധത്തിലാണ് അയാള്‍ കാല്‍ വച്ചിരിക്കുന്നതെന്നും ചിത്രത്തില്‍ നിന്ന് വ്യക്തമാകും. ചിത്രത്തോട് ആയിരക്കണക്കിന് പേരാണ് പ്രതികരിച്ചത്. യാത്രികന്‍റെ മര്യാദയില്ലാത്ത പെരുമാറ്റത്തിനെതിരെയാണ് എല്ലാവരും സ്വരമുയര്‍ത്തിയത്.