ബിഷ്ക്കെക്ക്: ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ബിഷ്ക്കെക്കിൽ ഷാങ്ഹായി സഹകരണ ഉച്ചകോടി കഴിഞ്ഞാണ് ഇരുവരും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചകോടിയുടെ നടപടികൾ നീണ്ടു പോയതാണ് ചർച്ച റദ്ദാക്കാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 

ഗൾഫിൽ എണ്ണകപ്പലുകൾ തകർത്തതിനെ തുടർന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കുമ്പോഴാണ് കൂടിക്കാഴ്ച റദ്ദാക്കാനുള്ള ഇന്ത്യൻ തീരുമാനം. കിർഗിസ്ഥാൻ പ്രസിഡന്‍റുമായി അതേസമയം മോദി ചർച്ച നടത്തി.