ജൂൺ 16ന് ഇന്ത്യൻ എംബസിയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ധാക്ക: മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ആയിരങ്ങൾ മാർച്ച് നടത്തി. വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ധാക്ക നഗരത്തിലെ പ്രധാന ബൈത്തുൽ മുഖറം മസ്ജിദിന് സമീപമാണ് പ്രതിഷേധ മാർച്ച് നടന്നത്. പ്രതിഷേധക്കാർ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ജൂൺ 16ന് ഇന്ത്യൻ എംബസിയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ജംഇയ്യത്തുൽ ഉലമ ബംഗ്ലാദേശ്, ഖെലാഫത്ത് മജ്‌ലിസ്, ഇസ്‌ലാം ഒക്യാജോത് തുടങ്ങിയ സംഘനകളാണ് നേതൃത്വം നൽകിയത്. പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രതിഷേധം കണക്കിലെടുത്ത് ധാക്ക മെട്രോപൊളിറ്റൻ പൊലീസ് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നത്തെ പ്രതിഷേധ പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൾ അഹദ് പറഞ്ഞു.
"പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അനിഷ്ട സംഭവങ്ങളുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പല പ്രദേശങ്ങളിലും പ്രതിഷേധ ജാഥകൾ നടന്നു. സവാറിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധക്കാർ ധാക്ക-അരിച്ച ഹൈവേ ഉപരോധിച്ചു. നാരായൺഗഞ്ചിലും പ്രതിഷേധക്കാർ ധർണ നടത്തി.
ദില്ലി ജമാ മസ്ജിദ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പള്ളികളിൽ പ്രവാചക നിന്ദയ്ക്ക് എതിരെ പ്രതിഷേധം
