ഭാര്യയ്ക്ക് ഇറച്ചിക്കടയുടമയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതക ശ്രമം. വീട്ടിലെ ലിവിംഗ് റൂമിൽ വച്ചായിരുന്നു കൊലപാതക ശ്രമം
ബെയ്ജിങ്: ഇറച്ചിക്കടയുടമ ഭാര്യയ്ക്ക് ഡിസ്കൗണ്ട് നൽകിയതിൽ സംശയം. യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിന് 11 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വടക്ക് കിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ കഴിഞ്ഞ മാർച്ച് മാസമുണ്ടായ അക്രമത്തിലാണ് കോടതി വിധി. ഭാര്യയ്ക്ക് ഇറച്ചിക്കടയുടമയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതക ശ്രമം. വീട്ടിലെ ലിവിംഗ് റൂമിൽ വച്ചായിരുന്നു കൊലപാതക ശ്രമം. അടക്കളയിൽ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ചായിരുന്നു കൊലപാതക ശ്രമം. മുപ്പത് വർഷം മുൻപാണ് ദമ്പതികൾ വിവാഹിതരായത്. സോംഗ്യുവാൻ നിംഗ്ജിയാംഗ് ജില്ലാ കോടതിയാണ് ഭർത്താവിന് 11 വർഷം ശിക്ഷ വിധിച്ചത്. ഭർത്താവിന്റെ സംശയം അടിസ്ഥാനരഹിതമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ആക്രമണത്തിൽ ഭാര്യയ്ക്ക് ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റിരുന്നു.
കേസുമായി മുന്നോട്ട് പോവാനില്ലെന്ന് ഭാര്യ, ശിക്ഷയിൽ ഇളവുമായി കോടതി
30 വർഷമായി ഒന്നിച്ചു ജീവിക്കുന്നവരാണെന്നും തങ്ങൾ തമ്മിൽ ഇതുവരെ മറ്റുപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും നന്നായി പണം സമ്പാദിക്കുകയും അതുമുഴുവൻ കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്നയാളുമാണ് ഭർത്താവെന്നും കേസിന് പിന്നാലെ പോകാൻ താൽപര്യമില്ലെന്നായിരുന്നു ഭാര്യ കോടതിയെ അറിയിച്ചത്. തുടക്കത്തിൽ മനപൂർവ്വം കൊലപാതകം നടത്താനുള്ള ശ്രമം എന്ന വകുപ്പായിരുന്നു ഇയാൾക്കെതിരെ ചുമത്തിയത്. എന്നാൽ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും ഭാര്യ പ്രതിക്ക് മാപ്പ് നൽകുകയും ചെയ്തത് കൂടി കണക്കിലെടുത്താണ് പ്രതിക്ക് ശിക്ഷാ ഇളവ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു.


