ഗൂഗിളിനെതിരെയും റഷ്യ നപടി സ്വീകരിച്ചു. ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന്റെ റഷ്യൻ ഉപവിഭാഗം പാപ്പർ സ്യൂട്ട് ഫയൽ ചെയ്തു
കീവ്: എഴുന്നൂറിലധികം യുക്രൈൻ സൈനികർ മരിയുപോളിൽ കീഴടങ്ങിയതായി റഷ്യ. എന്നാൽ, അവകാശവാദത്തോട് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മരിയുപോളിലെ അസ്തോവൽ ഉരുക്ക് നിർമ്മാണ ശാലയിൽ നടത്തിയ അവസാന ചെറുത്ത് നിൽപ്പിന്‍റെ ഭാഗമായവരെ തിരികെയെത്തിച്ചുവെന്നായിരുന്നു യുക്രൈന്റെ നേരത്തെയുള്ള വിശദീകരണം. അതിനിടെ കീവിൽ അമേരിക്കൻ എമ്പസി മൂന്ന് മാസത്തിന് ശേഷം വീണ്ടും തുറന്നു.
ഗൂഗിളിനെതിരെയും റഷ്യ നപടി സ്വീകരിച്ചു. ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന്റെ റഷ്യൻ ഉപവിഭാഗം പാപ്പർ സ്യൂട്ട് ഫയൽ ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലുമാകാത്ത സ്ഥിതിയാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഗൂഗിൾ സെർച്ചും യൂട്യൂബും അടക്കമുള്ള സൗജന്യ സേവനങ്ങൾ റഷ്യയിൽ തുടർന്നു ലഭ്യമാകും. യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യൻ സർക്കാരിന് താൽപര്യമില്ലാത്ത വിവരങ്ങൾ പുറത്ത് വരുന്നത് തടയാൻ ഗൂഗിൾ റഷ്യക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
