Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം, 201 അംഗങ്ങളുടെ പിന്തുണ, പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി

ഇമ്രാൻ ഖാന്‍റെ പാർട്ടിക്കു വേണ്ടി മത്സരിച്ച എതിർ സ്ഥാനാർഥി ഒമർ അയൂബ് ഖാന് 92 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്

  shehbaz sharif elected pakistans prime minister for second time
Author
First Published Mar 3, 2024, 8:18 PM IST

ഇസ്‌ലാമാബാദ്: ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ ആണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്  
നവാസ് വിഭാഗം നേതാവായ ഷഹബാസിനെ  201 അംഗങ്ങൾ പിന്തുണച്ചു. ഇമ്രാൻ ഖാന്‍റെ പാർട്ടിക്കു വേണ്ടി മത്സരിച്ച എതിർ സ്ഥാനാർഥി  ഒമർ അയൂബ് ഖാന് 92 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്. എഴുപത്തിരണ്ടുകാരനായ ഷഹബാസ് ഷരീഫ് രണ്ടാം തവണയാണ്  പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകുന്നത്.

മൂന്നു തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്‍റെ ഇളയ സഹോദരനാണ് ഷഹബാസ്. രാജ്യത്ത് ഭീകരത തുടച്ചുനീക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു. പാർലമെന്‍റിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ജനാധിപത്യപരമായി ഐക്യത്തോടെ നീങ്ങണമെന്നും ഷഹബാസ് ഷരീഫ് അഭ്യർത്ഥിച്ചു. 
 

വാഹനം ഓടിക്കൊണ്ടിരിക്കെ റോഡ് ഇടിഞ്ഞു താഴ്ന്നു, രൂപപ്പെട്ടത് വൻ ഗർത്തം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

 

Follow Us:
Download App:
  • android
  • ios