Asianet News MalayalamAsianet News Malayalam

ഷിൻസോ ആബെയുടെ മരണത്തില്‍ ചൈനയില്‍ ആഘോഷം; കൊലപാതകിയെ 'ഹീറോയാക്കി'.!

വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചത് വെള്ളിയാഴ്ച വൈകീട്ടാണ് ജപ്പാന്‍ സ്ഥിരീകരിച്ചത്.  

Shinzo Abe assassinated: Chinese celebrated the attack, termed the shooter a hero
Author
New Delhi, First Published Jul 8, 2022, 6:11 PM IST

ദില്ലി: പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ചൈനയില്‍ ആഘോഷമെന്ന് ആരോപണം. ആക്രമണത്തിന്റെ വാർത്ത ലോകമെമ്പാടുമുള്ള ആള്‍ ഞെട്ടിയപ്പോള്‍, ചൈനീസ് ദേശീയവാദികൾ സംഭവം ചൈനീസ് സോഷ്യല്‍ മീഡിയായ വെയ്‌ബോയിൽ ആഘോഷിക്കാൻ തുടങ്ങിയെന്നാണ് വിവരം. ആക്രമണകാരിയെ 'ഹീറോ' എന്ന് വിശേഷിപ്പിച്ചും പോസ്റ്റുകള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് രാഷ്ട്രീയ കാർട്ടൂണിസ്റ്റും, മനുഷ്യാവകാശ  പ്രവർത്തകനുമായ ബദിയുക്കാവോയുടെ ട്വിറ്റർ ഹാൻഡിലിലാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നത്.

വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചത് വെള്ളിയാഴ്ച വൈകീട്ടാണ് ജപ്പാന്‍ സ്ഥിരീകരിച്ചത്.  

Shinzo Abe: ജപ്പാന്‍ കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രിക്ക് വിട

വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. 

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴു മണിക്കൂറിനു ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

ആബെയെ വെടിവെച്ച നാല്പതുകാരനായ അക്രമി പിടിയിലായിട്ടുണ്ട്.കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. കൊലയാളി മുൻ ജപ്പാൻ നാവികസേനാംഗം ആണെന്നാണ് വിവരം.

ഇന്ത്യയെ ഹൃദയത്തിലേറ്റിയ നേതാവ്: ഷിൻസോ ആബെയുടെ വിയോഗത്തിൽ ഞെട്ടി രാജ്യം

നഷ്ടമായത് ഉറ്റ സുഹൃത്തിനെ', രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ച് നരേന്ദ്ര മോദി
 

Follow Us:
Download App:
  • android
  • ios