മാന്‍ഹാട്ടന്‍: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ഇന്നലെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് മാന്‍ഹട്ടനിലെ ന്യൂ ജേഴ്‍സിയിലെ ഒരു കടയില്‍ വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒര് പൊലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രതികളുമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും മൃതദേഹം കടയ്ക്കുളളില്‍ നിന്നാണ് ലഭിച്ചത്. തിരിച്ച് വെടിയുതിര്‍ക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.

ട്രക്കിലെത്തിയ ആയുധധാരികള്‍ മണിക്കൂറുകള്‍ പ്രദേശത്തെ ഭീതിയിലാഴ്‍ത്തുകയായിരുന്നു. ആക്രമണം നടത്തിയവര്‍ തീവ്രവാദ ബന്ധമുള്ളവരെല്ലന്നാണ് പൊലീസിന്‍റെ നിലവിലെ അഭ്യൂഹം. വെടിവെപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും നിലവിലെ സാഹര്യം നിരീക്ഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‍തു.

. @FBINewark on scene along with @ATF_Newark here for active shooter in Jersey City.
Authorities asked people to stay away from windows