ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നോർഡിക് രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഡെൻമാർക്ക്. സ്വീഡൻ, ഫിൻലൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
കോപെൻഹാഗൻ: ഡെൻമാർക്ക് പൊതുതെരഞ്ഞെടുപ്പിൽ വലതുപക്ഷത്തെ പരാജയപ്പെടുത്തി മധ്യ ഇടതുപക്ഷം അധികാരത്തിലേറി. 41 കാരിയായ മെറ്റെ ഫ്രെഡറിക്‌സൺ നയിച്ച സോഷ്യൽ ഡെമോക്രാറ്റുകളാണ് 179 ൽ 91 സീറ്റ് നേടി അധികാരത്തിലേറിയത്.
സോഷ്യൽ ഡെമോക്രാറ്റുകളുടെ സഖ്യമായ "റെഡ് ബ്ലോക്ക്'' ആണ് അധികാരത്തിലേറിയത്. തമ്മിൽ ചേരുന്ന കക്ഷികളെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് മെറ്റെ ഫ്രെഡറിക്‌സണിന്റെ തീരുമാനം. 25.9 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ലഭിച്ചത്. കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം എന്നീ വിഷയങ്ങളായിരുന്നു മധ്യ ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരത്തിന് ഉയർത്തി കാട്ടിയത്.
ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നോർഡിക് രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഡെൻമാർക്ക്. സ്വീഡൻ, ഫിൻലൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഡെൻമാർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാതിയും 41 കാരിയായ ഫ്രെഡറിക്‌സണുണ്ട്.
