'ഹാന്‍ കാങിന്‍റെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി സമകാലിക സാഹിത്യ ലോകത്ത് ഒരു പുതുമ കൊണ്ടുവന്നു'

സ്റ്റോക്കോം: 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങാണ് ഇക്കുറി പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്തതിനുള്ള അംഗീകാരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നൊബേൽ സമിതി ഹാന്‍ കാങിന് പുരസ്കാരം പ്രഖ്യാപിച്ചത്.

ഹാന്‍ കാങിന്‍റെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി സമകാലിക സാഹിത്യ ലോകത്ത് ഒരു പുതുമ കൊണ്ടുവന്നതായും സമിതി ചൂണ്ടികാട്ടി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. നേരത്തെ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിന് 2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഈ വർഷത്തെ രസതന്ത്ര നോബേൽ മൂന്ന് പേർക്ക്; പ്രൊട്ടീനുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പുരസ്‌കാരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം