സോള്‍: പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗൂ ഹാരയെ സോളിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ ഞായറാഴ്ച രാത്രിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തെന്ന വാർത്ത വരുന്നതിന് മുമ്പ് ഹാര ഇൻസ്റ്റ​ഗ്രാമിൽ ​'ഗുഡ്നൈറ്റ്' എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം പങ്കുവച്ചിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറ‍ഞ്ഞു. കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗൂ ഹാര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വൻ തിരിച്ച് വരവ് നടത്തിയ ഹാര കഴിഞ്ഞാഴ്ച ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

잘자

A post shared by 구하라 (@koohara__) on Nov 22, 2019 at 10:04am PST

പ്രശസ്ത സം​ഗീത ​ഗ്രൂപ്പായി കെ-പോപ് കാരയിലെ മുൻ അംഗമായിരുന്നു ​ഗൂ ഹാര. 2008ലാണ് ​ഗൂ ഹാര കെ-പോപ്പിൽ ചേർന്നത്. കാരയിലൂടെയാണ് ഗൂ ഹാര പ്രശസ്തിയുടെ പടവുകള്‍ കയറിയത്. ക്യൂപിഡ് സ്‌റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകള്‍. 2015 മുതലാണ് ഹാര സോളോ നടത്തി തുടങ്ങിയത്.

Read More:കൊറിയന്‍ പോപ് ഗായികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ മാസം മറ്റൊരു കെറിയൻ പോപ് ​ഗായികയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഗായികയും നടിയുമായ ചോയ് ദിന്‍ രി എന്ന സുല്ലിയാണ് മരിച്ചത്. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു സുല്ലിയെന്ന് ഇവരുടെ മാനേജര്‍ പൊലീസിൽ മൊഴി നൽകിയിരുന്നു.