രാജ്യത്തെ പ്രമുഖ സ്റ്റാൻ്റ് അപ്പ് കൊമേഡിയൻ കപിൽ ശർമയുടെ ഹോട്ടലിൽ വെടിവയ്പ്പ്
ദില്ലി: പ്രമുഖ സ്റ്റാൻ്റ് അപ്പ് കൊമേഡിയൻ കപിൽ ശർമയുടെ കാനഡയിലെ ഹോട്ടലിൽ വെടിവയ്പ്പ്. ഈയടുത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ച കാപ്‌സ് കഫേയിലാണ് വെടിവയ്പ്പുണ്ടായത്. എന്നാൽ ആക്രമണത്തിൽ ആളപായം ഉണ്ടായതായി വിവരമില്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ഗ്രൂപ്പ് ഏറ്റെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

