നിലവിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി.

ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നിട്ടില്ല. ഇപ്പോഴും കപ്പൽ ​ഗതാ​ഗതം നടക്കുന്നത് ഒമാൻ വഴിയാണ്. അതിനിടെ ഇറാനുമേലുളള നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മേലുള്ള നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി നീക്കിയെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചത്. പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് അമേരിക്ക വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി. അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഒരു കുതിപ്പ് ഉണ്ടായിട്ടില്ല. ഒമാൻ തീരം വഴിയാണ് മിക്ക കപ്പലുകളും ​ഗതാ​ഗതം നടത്തുന്നത്. ഇറാന്‍റെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുന്നതേ ഒള്ളൂ എന്നാണ് റിപ്പോർട്ടുകൾ. 

എന്നാൽ കഴിഞ്ഞ ഒരു മാസത്തെ കപ്പൽ ഗതാഗതം അപേക്ഷിച്ച് ഇന്ന് കൂടുതൽ കപ്പലുകൾ ഹോർമുസ് വഴി കടന്ന് പോകുന്നുണ്ടെന്ന് ഇറാന്‍റെ ഔദ്യോഗ മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സാധാരണ നിലയിലേക്ക് വരുന്ന 30 ദിവസത്തിനുള്ളിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ ഹോർമുസിലെ അപകട സൂചന തോത് താഴ്ത്തി യുകെ മരിടൈം ഏജൻസി. ക്രിട്ടിക്കൽ എന്നതിൽ നിന്ന് സബ്സ്റ്റാൻഷ്യൽ എന്ന് മാറ്റിയിട്ടുണ്ട്. അമേരിക്ക നാവിക ഉപരോധം പിൻവലിച്ച സാഹചര്യത്തിലാണ് ഇത്.

പ്രതിസന്ധി തുടരുന്നു; ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല, കപ്പൽ ​ഗതാ​ഗതം നടക്കുന്നത് ഒമാൻ വഴി