Asianet News MalayalamAsianet News Malayalam

ഒടുവിൽ അത്യാഡംബര നൗക 'ഒക്ടോപസ്' വിറ്റു, 2000 കോടിയിലേറെ രൂപക്ക്; വാങ്ങിയതാരെന്ന് അജ്ഞാതം

20 കോടി പൗണ്ടി (2000 കോടിയിലേറെ രൂപ)നാണ് ഒക്ടോപസ്​ വിറ്റുപോയിരിക്കുന്നതെന്ന് ദ് ​ഗാർ‍ഡിയൻ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഈ ആഡംബരക്കപ്പൽ സ്വന്തമാക്കിയത് ആരാണെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല

superyacht octopus sells for more than 2000 crore
Author
Washington D.C., First Published Aug 7, 2021, 1:45 PM IST

വാഷിങ്​ടൺ: ലോകത്തെ ഏറ്റവും വലിയ അത്യാഡംബര നൗകയെന്ന് വിശേഷണമുള്ള ആഡംബരക്കപ്പൽ ഒക്ടോപസ് വിറ്റു. 2003ലാണ് ഈ ആഡംബര നൗക നിർമ്മാണം പൂർത്തിയായത്. മൈക്രോസോഫ്​റ്റ്​ സഹസ്​ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പോൾ അലൻ ആണ് ഇത് കൈവശം വെച്ചിരുന്നത്. 20 കോടി പൗണ്ടി (2000 കോടിയിലേറെ രൂപ)നാണ് ഒക്ടോപസ്​ വിറ്റുപോയിരിക്കുന്നതെന്ന് ദ് ​ഗാർ‍ഡിയൻ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഈ ആഡംബരക്കപ്പൽ സ്വന്തമാക്കിയത് ആരാണെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല.  

superyacht octopus sells for more than 2000 crore

2018ൽ പോൾ അലന്‍റെ വേർപാടിനു ശേഷം പുതിയ ഉടമകളെ കാത്തുകഴിയുകയായിരുന്നു ഒക്ടോപസ്. ആദ്യം വിലയിട്ടിരുന്നത് 29.5 കോടി ​യൂറോ ആയിരുന്നു​. പിന്നീട്​ ഈ വില​ 23.5 കോടി യൂറോയിലെത്തി.  അതിലും കുറവ് തുകക്കാണ് ഒക്ടോപസ് വിറ്റുപോയിരിക്കുന്നത്. അടുത്ത വർഷം മുതൽ ഇവ വാടകക്ക്​ ഉപയോഗിക്കാൻ നൽകുമെന്നാണ്​ സൂചന. കാംപർ ആന്‍റ്​ നി​ക്കോൾസൺ എന്ന യോട്ട്​ ബ്രോകർ വഴിയാണ്​ വാടകക്ക്​ നൽകുകയെന്നും സൂചനയുണ്ട്. 

superyacht octopus sells for more than 2000 crore

13 അതിഥി സ്യൂട്ടുകൾ, സിനിമ ഹാൾ, ജിം, ബാസ്​കറ്റ്​ബാൾ കോർട്ട്​, നീന്തൽ കുളം, സ്​പാ, പിസ ഓവൻ തുടങ്ങിയ സൗകര്യങ്ങളാണ് ഈ അത്യാഡംബര നൗകയിലുള്ളത്. കൂടാതെ രണ്ട്​ ഹെലികോപ്​റ്ററുകൾ ഇറങ്ങാൻ സൗകര്യമുണ്ട്​. ആഴക്കടൽ ആഡംബര യാത്രകൾക്കും ആഴക്കടൽ ഡൈവിങ്ങിനുമുൾപ്പെടെയുള്ള വിശാല സൗകര്യങ്ങളാണ് ഈ കപ്പലിനുള്ളത്. ആഡംബര നൗക ഡിസൈനർ എസ്​പർ ഓയിനോ ആണ് ഒക്ടോപസ്​ നിർമ്മിച്ചിരിക്കുന്നത്. ഇത്രയധികം ആഡംബരങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും പുറത്തുകാണാൻ സാധിക്കില്ലെന്നതാണ് ഒക്ടോപസിന്റെ ഏറ്റവും വലിയ പ്രത്യേകത. 


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios