Asianet News MalayalamAsianet News Malayalam

പ്രസവ വാര്‍ഡില്‍ തീവ്രവാദി ആക്രമണം; പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും ഉള്‍പ്പടെ 16 മരണം

നംഗര്‍ഹാറിലും ആക്രമണമുണ്ടായി. ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ശവസംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. രണ്ടിടത്തെ ആക്രമണങ്ങളിലായി 26 പേര്‍ കൊല്ലപ്പെട്ടു

Terrorists storm maternity ward, kill babies in Kabul
Author
Kabul, First Published May 13, 2020, 11:28 AM IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയില്‍ തീവ്രവാദി ആക്രമണം. പ്രസവ വാര്‍ഡിലാണ് തോക്കുധാരി ആക്രമണം നടത്തിയത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മമാരുമടക്കം 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാബൂളിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ദഷ്ടി ബര്‍ച്ചിയിലാണ് സംഭവം.  നംഗര്‍ഹാറിലും ആക്രമണമുണ്ടായി. ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ശവസംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍, ഐഎസ് സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലാണ് ആക്രമണം നടന്നത്. 

ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലെ 80 അമ്മമാരെയും കുട്ടികളെയും ഒഴിപ്പിച്ചെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി താരിഖ് ആര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതുആരോഗ്യ ഉപമന്ത്രി വാഹിദ് മജ്‌റോ സ്ഥലത്തെത്തി. 

തീവ്രവാദി ആക്രമണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണം പ്രാകൃതമാണെന്ന് ഇന്ത്യ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യം ദുഃഖമറിയിച്ചു. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios