Asianet News MalayalamAsianet News Malayalam

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയില്‍ കുടുങ്ങിപ്പോയി; മൂന്ന് സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

three siblings suffocated to death after getting locked inside a trunk box while playing afe
Author
First Published Nov 12, 2023, 1:20 PM IST

ഇസ്ലാമാബാദ്: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയിലായിരുന്നു സംഭവം. കളിക്കുന്നതിനായി വീട്ടിലെ വലിയ പെട്ടിയ്ക്കുള്ളില്‍ കയറിയ കുട്ടികള്‍ക്ക് പിന്നീട് അത് തുറക്കാന്‍ കഴിയാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട്.

ആറ് വയസുകാരന്‍ സോഹന്‍, ആറ് വയസുകാരി സൈറ. ഏഴ് വയസുള്ള ഫരിയ എന്നിവരാണ് മരിച്ചത്. കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തെരച്ചിലിനിടെ ഒരു മുറിയുടെ മൂലയില്‍ കിടന്നിരുന്ന പെട്ടി കുടുംബാംഗങ്ങളില്‍ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും തുറന്ന് നോക്കുകയുമായിരുന്നു. പെട്ടിയ്ക്കുള്ളില്‍ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതോടെ നാട് ഒന്നടങ്കം ദുഃഖത്തിലാഴ്ന്നു. വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി  ആശുപത്രിയിലേക്ക് മാറ്റി. 

Read also: നിർണായക വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ ഏജന്‍സി, ഇമ്രാൻ ഖാന്റെ ഭാര്യയും അഴിമതിക്കേസിൽ ജയിലിലായേക്കും

'ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു'; ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ലോകാരോഗ്യ സംഘടന
ടെൽഅവീവ്: 
ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികൾക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios