Asianet News MalayalamAsianet News Malayalam

വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്.

toni morrison dies at the age of 88
Author
USA, First Published Aug 6, 2019, 9:24 PM IST

ന്യൂയോര്‍ക്ക്: പ്രമുഖ ആഫ്രോ അമേരിക്കൻ എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു.88 വയസായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് മരണമെന്ന് മോറിസണ്‍ കുടുംബം വ്യക്തമാക്കി. പതിനൊന്നോളം നോവലുകളും മറ്റനേകം കൃതികളും രചിച്ചിട്ടുണ്ട്.

1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്. 1998ല്‍ പുലിറ്റ്സര്‍ പുരസ്കാരവും നേടി.  1970 ല്‍ പുറത്തിറക്കിയ ദി ബ്ലൂവെസ്റ്റ് ഐ ആയിരുന്നു ആദ്യ നോവല്‍. ദി ബ്ലൂവെസ്റ്റ് ഐ, സോങ് ഓഫ് സോളമന്‍, സുല, ടാര്‍ ബേബി, ബിലവഡ്, ജാസ്, പാരഡൈസ്, ലവ്, എമേര്‍സി, ഹോം, ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് എന്നിവയാണ് പ്രധാന കൃതികള്‍. 

ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തെ കുറിച്ചായിരുന്നു  ടോണി മോറിസണിന്‍റെ രചനകൾ ഏറെയും. അമേരിക്കയിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ടോണി മോറിസൺ നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios