സമീപത്തെ ജനവാസ മേഖലയിലേക്ക് തീപടർന്നതോടെ ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചതായി അഗ്നിശമനസേനാ വിഭാഗം അറിയിച്ചു

മെക്‌സിക്കോ സിറ്റി : സെൻട്രൽ മെക്‌സിക്കോയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തെ തുടർന്ന് വൻ തീപിടിത്തം. റെയിൽവേ ലൈനിലൂടെ മേൽപ്പാലത്തിലേക്ക് ഇന്ധന ടാങ്കർ ഇടിച്ചുകയറിയാണ് അപകടം നടന്നത്. അപകടത്തിൽ വീടുകൾ അഗ്നിക്കിരയായി. അപകടത്തോടെ പ്രദേശം മുഴുവൻ പുക നിറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്തെ താമസക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ചു. സംഭവത്തിൽ ആരും മരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

Scroll to load tweet…

അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് കുടുങ്ങിപ്പോയ ഡ്രൈവർമാർ കുട്ടികളെയും ബന്ധുക്കളെയും ചേർത്തുപിടിച്ച് കാറുകളിൽ നിന്ന് രക്ഷപ്പെട്ടു. സമീപത്തെ ജനവാസ മേഖലയിലേക്ക് തീപടർന്നതോടെ ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചതായി അഗ്വാസ്‌കാലിയന്റസ് അഗ്നിശമനസേനാ മേധാവി മിഗുവൽ മുറില്ലോ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ല. പുക ശ്വസിച്ച് ഒരാൾക്ക് ചെറിയ ദേഹാസ്വാസ്ഥ്യം നേരിട്ടെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…