Asianet News MalayalamAsianet News Malayalam

കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് വെന്റിലേറ്റർ സംഭാവന നൽകുമെന്ന് ഡൊണാൾഡ് ട്രംപ്

ഈ വർഷാവസാനത്തോടെ വാക്സിൻ കണ്ടുപിടിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയും ട്രംപ് പങ്കുവച്ചു. 

trump announced to donate ventilators to india
Author
Washington D.C., First Published May 16, 2020, 10:57 AM IST

വാഷിം​ഗ്ടൺ: കോവിഡിനെ ചെറുക്കാൻ ഇന്ത്യയ്ക്ക് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ട്വീറ്റിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കുന്നു എന്നും ട്രംപ് കുറിച്ചു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

'അമേരിക്ക തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് വെന്റിലേറ്റർ‌ സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പം നിൽക്കുന്നു. വാക്സിന്‍ വികസിപ്പിക്കുന്നതിലും ഞങ്ങൾ പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നാം ഒരുമിച്ച് നിന്ന് തോൽപിക്കും.' ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ വർഷാവസാനത്തോടെ വാക്സിൻ കണ്ടുപിടിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പങ്കുവച്ചു. മോദി തനിക്കറ്റവും അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു എന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്. 
  

Follow Us:
Download App:
  • android
  • ios